ദക്ഷിണ ആഫ്രിക്കൻ ട്വന്റി ട്വന്റി ലീഗിലും പാകിസ്ഥാൻ താരങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ടുകൾ..
ദക്ഷിണ ആഫ്രിക്കൻ ട്വന്റി ട്വന്റി ലീഗിലും പാകിസ്ഥാൻ താരങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ടുകൾ..
ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളുടെ വിലക്ക് ഇത് വരെയും ഒഴിവാക്കിയിട്ടില്ല. വരാൻ ഇരിക്കുന്ന ദക്ഷിണ ആഫ്രിക്കൻ ട്വന്റി ട്വന്റി ലീഗിലും പാകിസ്ഥാൻ താരങ്ങളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. കാരണം വളരെ വ്യക്തമാണ്.
ദക്ഷിണ ആഫ്രിക്കൻ ലീഗിലെ ആറു ടീമുകളും സ്വന്തമാക്കിയത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉടമസ്ഥതയുള്ള ഗ്രൂപ്പുകളാണ്. അത് കൊണ്ട് തന്നെ പാകിസ്ഥാൻ താരങ്ങൾക്ക് ഈ ലീഗ് കളിക്കാൻ സാധിക്കില്ല. പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇല്ല, ഞങ്ങൾ പാകിസ്ഥാൻ കളിക്കാരെ പരിഗണിക്കുന്നില്ല. പാകിസ്ഥാൻ കളിക്കാർക്ക് പോകാൻ നിരവധി തടസ്സങ്ങളുണ്ട്. ഒന്നാമതായി, അവരെ ബോർഡിൽ കയറ്റി എൻഒസി അനുവദിക്കുന്നത് ബോർഡുമായി കഠിനമായ ചർച്ചയാണ്. പിന്നെ, അതിന്റെ തിരിച്ചടി വരുന്നു. ഇന്ത്യയിലെ ഒരു ആരാധകരും അവർ ഞങ്ങൾക്ക് വേണ്ടി കളിക്കുന്നതിൽ സന്തോഷിക്കുമെന്ന് ഞാൻ കരുതുന്നില്ല.ഒരു ഫ്രാഞ്ചൈസി ഒഫീഷ്യൽ ഇൻസൈഡ് സ്പോർട്ടിൻ നൽകിയ പ്രസ്താവനയാണ് ഇത്.
Our Whatsapp Group
Our Telegram
Our Facebook Page